യാത്ര​ക്കാ​ര്‍​ക്ക് ദു​രി​തം സ​മ്മാ​നി​ച്ച് ടൗ​ണ്‍ ബ​സ്‌സ്റ്റാ​ന്‍​ഡ്
Wednesday, July 10, 2024 10:29 PM IST
പാ​ലാ: ടൗ​ണ്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​ലെ ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ങ്കി​ലും ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ദി​നം​പ്ര​തി ഉ​പ​യോ​ഗി​ക്കു​ന്ന ബ​സ്‌സ്റ്റാ​ന്‍​ഡി​നാ​ണ് ഈ ​ദു​ര്‍​ഗ​തി. ടാ​റിം​ഗ് പ​ല​യി​ട​ങ്ങ​ളി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഴ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ടാ​റിം​ഗ് ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ക്കു​ന്ന​തു പ​തി​വാ​ണ്. ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ള്‍ മ​ലി​നജ​ല​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കുതെ​റി​ക്കു​ന്ന​ത്.

ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്ന ഷെ​ഡു​ക​ളി​ലൊ​ന്ന് ഏ​തുസ​മ​യ​ത്തും നി​ലംപൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ക​മ്പി​ക​ള്‍ തു​രു​മ്പെ​ടു​ത്ത് ഒ​ടി​ഞ്ഞുവീ​ഴാ​റാ​യ നി​ല​യി​ലാ​ണ് ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം.

ശ​ക്തമാ​യ കാ​റ്റും മ​ഴ​യും ഉ​ള്ള​പ്പോ​ള്‍ ഇ​വി​ടെ നി​ല്‍​ക്കാ​ന്‍ യാ​ത്ര​ക്കാ​ര്‍ ഭ​യ​പ്പെ​ടു​ക​യാ​ണ്. എ​പ്പോ​ഴാ​ണ് കാ​ത്തി​രി​പ്പുകേ​ന്ദ്രം ത​ല​യി​ല്‍ വീ​ഴു​ക​യെ​ന്ന പേ​ടി​യോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ ഇ​രി​ക്കു​ന്ന​ത്.

ഇ​രി​ക്കു​ന്ന ക​മ്പി​ക​ള്‍ പ​ല​തും അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ ഒ​റ്റ​ക്ക​മ്പി​യി​ല്‍ ഇ​രി​ക്കേ​ണ്ട ഗ​തി​കേ​ടും യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ട്. ബ​സ്‌സ്റ്റാ​ന്‍​ഡി​നു ന​ടു​വി​ലെ ഷെ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ സ്റ്റീ​ല്‍ ക​മ്പി​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു നാ​ളു​ക​ളാ​യി.

ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ള്‍ ടാ​ര്‍ ചെ​യ്യാ​നാ​യി മൂ​ന്നു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും നാ​ലു ത​വ​ണ ടെ​ന്‍​ഡ​ര്‍ വി​ളി​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ആ​രും ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യില്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ബ​സ് സ്റ്റാ​ന്‍​ഡിന്‍റെ ​ത​ക​ര്‍​ച്ച അ​ടി​യ​ന്ത​രമാ​യി പ​രി​ഹ​രി​ക്കാ​നും യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​പ്പി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​നും ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പാ​ലാ പൗ​രാ​വ​കാ​ശസ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.