ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ​ബോ​ട്ട് ന​ടു​ക്കാ​യ​ലി​ൽ ത​ക​രാ​റി​ലാ​യി
Wednesday, July 10, 2024 7:17 AM IST
കു​മ​ര​കം: കു​മ​ര​ക​ത്തു​നി​ന്നും മു​ഹ​മ്മ​യി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു‌പോ​യ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ എ​സ് 52 ബോ​ട്ട് ന​ടു​ക്കാ​യ​ലി​ലെ​ത്തി​യ​പ്പാേ​ൾ ത​ക​രാ​റി​ലാ​യി. ഇ​രു​പ​തി​ലേ​റെ യാ​ത്ര​ക്കാ​രും എ​ട്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ബോ​ട്ടി​ന്‍റെ പ്രൊ​പ്പ​ല്ല​റി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെടെ​യു​ള്ള ച​വ​റു​ക​ൾ ചു​റ്റി​യ​താ​ണ് ത​ക​രാ​റി​നു കാ​ര​ണം. പ്രാെ​പ്പ​ല്ല​ർ നി​ശ്ച​ല​മാ​കു​ക​യും ഗി​യ​ർ​ബോ​ക്സ് ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്ത​താേ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ന​ടു​ക്കാ​യ​ലി​ൽ കു​രു​ങ്ങി​യ​ത്.

മു​ഹ​മ്മ​യി​ൽ​നി​ന്നു മ​റ്റാെ​രു ബാേ​ട്ട് എ​ത്തി​ച്ച് യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​മാ​യ മു​ഹ​മ്മ​യി​ൽ എ​ത്തി​ച്ചു. ത​ക​രാ​റി​ലാ​യ ബാോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ യാ​ർ​ഡി​ലേ​ക്ക് കാൊ​ണ്ടു​പാേ​ായി.