മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കി കാ​യ​ലി​ൽ മീ​ൻ മോ​ഷ​ണം വ്യാ​പ​കം
Wednesday, July 10, 2024 7:17 AM IST
കു​മ​ര​കം: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​ടു​ങ്ങു​ന്ന മീ​നു​ക​ൾ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മോ​ഷ്ടി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. മീ​നു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​തൊ​ടൊ​പ്പം വ​ല​യ്ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

വൈ​കു​ന്നേ​രം വല​യി​ട്ട് മ​ട​ങ്ങി​പ്പോ​യ​ശേ​ഷം പു​ല​ർ​ച്ചെ പ്ര​തീ​ക്ഷ​യോ​ടെ തി​രി​ച്ചെ​ത്തു​മ്പോ​ൾ ശൂ​ന്യ​മാ​യ വ​ല​യാ​ണ് പ​ല​രും കാ​ണു​ന്ന​ത്. അ​ന്ന​ന്ന് കി​ട്ടു​ന്ന​തു​മാ​യി കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ഇ​പ്പോ​ൾ ദു​രി​ത പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. സം​ഘം ചേ​ർ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​ത്, സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്താ​ൽ ഇ​വ​ർ ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ചെ​റി​യ മു​ര​ശു വ​ല​യു​മാ​യി വ​ള്ള​ത്തി​ലെ​ത്തി നി​മ​ിഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കി​ലോ ക​ണ​ക്കി​ന് ക​രി​മീ​നു​മാ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ തി​രി​കെ​പ്പോ​കു​ന്ന​ത്. എ​ന്നാ​ൽ രാ​വ​ന്തി​യോ​ളം കാ​യ​ലി​ൽ മ​ല്ല​ടി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത് ശൂ​ന്യ​മാ​യ, കേ​ടു​വ​രു​ത്തി​യ വ​ല മാ​ത്രം. ഫി​ഷ​റീ​സ് വ​കു​പ്പും പാേ​ലീ​സ് ഉ​ദ്യാേ​ഗ​സ്ഥ​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.