പാ​ലാ അ​ഡാ​ര്‍​ട്ട് റൂ​ബി ജൂ​ബി​ലി നി​റ​വി​ല്‍
Wednesday, July 10, 2024 6:06 AM IST
പാ​ലാ: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ല​ഹ​രി വി​മോ​ച​ന ചി​കി​ത്സാ പുന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ അ​ഡാ​ര്‍​ട്ട് സേ​വ​ന​പാ​ത​യി​ല്‍ നാല്പ​തു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി റൂ​ബി ജൂ​ബി​ലി വ​ര്‍​ഷ സ​മാ​പ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്നു.

വാ​ര്‍​ഷി​കാ​ഘോ​ഷ​വും എംഎ അ​ല്‍-​അ​നോ​ണ്‍, അ​ല്‍-​അ​റ്റീ​ന്‍ സം​ഗ​മ​വും 14ന് ​അ​ഡാ​ര്‍​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.15ന് ​വി​വി​ധ സം​ഗ​മം ന​ട​ക്കും. മൂ​ന്നി​ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മാണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഡാ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പൊ​രു​ന്നോ​ലി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍​മ​ല ജി​മ്മി, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ തോ​മ​സ് പീറ്റ​ര്‍, ജോ​യി കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

1984 ജൂ​ലൈ മൂ​ന്നി​ന് ദു​ക്റാ​ന തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ പാ​ലാ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ലാ​ണ് അ​ഡാ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ട്ട​ത്തി​ലി​ന്‍റെ​യും സി​സ്റ്റ​ര്‍ ഡോ. ​ജോ​വാ​ന്‍ ചു​ങ്ക​പ്പു​ര​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് അ​ഡാ​ര്‍​ട്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. 1994 മു​ത​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ​നീ​തി, ശ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ അ​ഡാ​ര്‍​ട്ടി​ല്‍ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കി വ​രുന്നു.

പാ​ലാ-​രാ​മ​പു​രം റോ​ഡി​ല്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നു സ​മീ​പം സ്വ​ന്ത​മാ​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഡാ​ര്‍​ട്ടി​ല്‍ 20 പേ​രെ കി​ട​ത്തി ചി​കി​ത്സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത 31 ദി​വ​സ​ത്തെ ചി​കി​ത്സ സൗ​ജ​ന്യ​മാ​ണ്. 2013 ലെ ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡും 2016ലെ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡും അ​ഡാ​ര്‍​ട്ടി​നു ല​ഭി​ച്ചു.

സ്‌​കൂ​ളു​ക​ളി​ല്‍ അ​ഡാ​ര്‍​ട്ട് ക്ല​ബ്, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, എ​ക്സി​ബി​ഷ​ന്‍ തു​ട​ങ്ങി​യ​വ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. പാ​ലാ രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ര​ക്ഷാ​ധി​കാ​രി​യും മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ ചെ​യ​ര്‍​മാ​നു​മാ​യു​ള്ള ര​ജി​സ്‌​ട്രേ​ഡ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യാ​യ അ​ഡാ​ര്‍​ട്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പൊ​രു​ന്നോ​ലി​ലും പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്ട​ര്‍ എ​ന്‍.​എം. സെ​ബാ​സ്റ്റ്യ​നും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യും നേ​തൃ​ത്വം ന​ല്‍​കു​ന്നു. ഡോ. ​സി​സ്റ്റ​ര്‍ പ്ര​ശാ​ന്തി സി​എം​സി​യും മെ​ഡി​ക്ക​ല്‍ ടീ​മും സീ​നി​യ​ര്‍ കൗ​ണ്‍​സി​ല​ര്‍ ജോ​യി കെ. ​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ ടീം ​സ​ദാ ക​ര്‍​മ​നി​ത​രാ​ണ്.
ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് മ​ദ്യാ​സ​ക്തി​യി​ല്‍​നി​ന്നും ല​ഹ​രി​യു​ടെ പി​ടി​യി​ല്‍​നി​ന്നും മോ​ചി​പ്പി​ച്ച് സ്വൈ​ര​ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ചി​ട്ടു​ള്ള​ത്.