വി​ദ്യാ​ഭ്യാ​സം തൊ​ഴി​ല​ധി​ഷ്ഠി​ത​മാ​ക​ണം: മോ​ൺ. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ൽ
Wednesday, July 10, 2024 6:06 AM IST
തീ​ക്കോ​യി: വി​ദ്യാ​ഭ്യാ​സം തൊ​ഴി​ല​ധി​ഷ്ഠി​ത​മാ​ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ. തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും വി​ജ​യ​ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സി. ജ​യിം​സ് പൂ​ർ​വ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് ജൂ​ബി​ലി തീം ​സോം​ഗ് റി​ലീ​സ് ചെ​യ്തു. ജൂ​ബി​ലി ലോ​ഗോ ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഓ​മ​ന ഗോ​പാ​ല​ൻ അ​നാ​വ​ര​ണം ചെ​യ്തു. മെം​ബ​ർ അ​മ്മി​ണി തോ​മ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി തീം ​സോം​ഗ് ര​ച​യി​താ​വ് ജോ​യി ത​ല​നാ​ടി​നും ഗാ​യി​ക ജോ​സ്ന​യ്ക്കും ലോ​ഗോ ഡി​സൈ​ന​ർ മ​നു​വി​നും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി . പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റും ജൂ​ബി​ലി അ​ലു​മ്നി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ജോ​മോ​ൻ പോ​ർ​ക്കാ​ട്ടി​ൽ, പൂ​ർ​വ​അ​ധ്യാ​പ​ക പ്ര​തി​നി​ധി ടി.​വി. ജോ​ർ​ജ് തു​രു​ത്തി​യി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി സാ​ജു മാത്യു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആഗ്‌​ന​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ​സി​ൻ മ​രി​യ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ണി​ക്കു​ട്ടി ഏ​ബ്ര​ഹാം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്നത്.