റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Wednesday, July 10, 2024 6:06 AM IST
രാ​മ​പു​രം: റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഉ​യ​രേ പ്രോ​ജ​ക്‌​ടി​ന്‍റെ​യും വി​വി​ധ സാ​മൂ​ഹ്യ​സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും റോ​ട്ട​റി മു​ന്‍ ഗ​വ​ര്‍​ണ​ര്‍ സു​രേ​ഷ് മാത്യു നി​ര്‍​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് സി​ബി കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ടെ​സി കു​ര്യ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​ര്‍​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ് ദ​യാ മ​ന്ദി​ര​ത്തി​ലെ സേ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളി​ലാ​പ്പി​ള്ളി തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ​സ​ഭ ആ​തു​ര​സേ​വ​ന അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രായി.

ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി ടോ​ജോ സെ​ബാ​സ്റ്റ്യ​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, സെ​ക്ര​ട്ട​റി പി.​സി. വി​ജ​യ​കു​മാ​ര്‍ പൊ​ന്ത​ത്തി​ല്‍, ട്ര​ഷ​റ​ര്‍ ഷാ​ജി ആ​റ്റു​പു​റം എ​ന്നി​വ​ര​ട​ങ്ങു​ന്ന പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഗ​സ്റ്റി​ന്‍ പൊ​രു​ന്ന​ക്കോ​ട്ട്, ഫാ. ​ജോ​ണി ഇ​ട​ക്ക​ര, സി​സ്റ്റ​ര്‍ തെ​രേ​സ് കോ​യി​പ്പു​റം, സി​സ്റ്റ​ര്‍ എ​ല്‍​സി​ന പാ​ല​ക്കാ​ട്ടു​കു​ന്നേ​ല്‍, ഡോ. ​ജോ​ര്‍​ജ് മൂ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.