ക​ഞ്ചാ​വു​മാ​യി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍
Wednesday, July 10, 2024 6:06 AM IST
പാ​ലാ: മു​ത്തോ​ലി​യി​ല്‍ ക​ഞ്ചാ​വു​മാ​യി ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പാ​ലാ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​സാം മൊ​സാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഹി​ര​ണ്യ ഗോ​ര്‍​ഖ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് നടത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും ക​ഞ്ചാ​വു​മാ​യെ​ത്തി​യ ഇ​യാ​ളെ ആ​ണ്ടൂ​ര്‍ ഭാ​ഗ​ത്തു വ​ച്ചാ​ണ് എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളി​ല്‍​നി​ന്നു 1.350 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പാ​ലാ എ​ക്‌​സൈ​സ് ഇന്‍സ്‌​പെ​ക്ട​ര്‍ ബി. ​ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.