വാ​യ​ന​പ​ക്ഷാ​ച​ര​ണ ക്വി​സ് മ​ത്സ​ര ജേ​താ​ക്ക​ൾ
Tuesday, July 9, 2024 7:34 AM IST
കോ​ട്ട​യം: വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ടീ​മാ​യി​ട്ടും ജീ​വ​ന​ക്കാ​ർ​ക്കു വ്യ​ക്തി​ഗ​ത​മാ​യി​ട്ടു​മാ​യി​രു​ന്നു മ​ത്സ​രം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ കോ​ത​ന​ല്ലൂ​ർ ഇ​മ്മാ​നു​വ​ൽ എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​കാ​ർ​ത്തി​ക്, സ​ര​ൺ കെ​ന്ന​ഡി എ​ന്നി​വ​രു​ടെ ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി. ബ്ര​ഹ്‌​മ​മം​ഗ​ലം എ​ച്ച്എ​സ്എ​സ് വി​എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ടി.​കെ. ആ​ദി നാ​രാ​യ​ണ​ൻ, ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ന​വ​നി മ​നോ​ജ് എ​ന്നി​വ​രു​ടെ ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി. പാ​ലാ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കെ.​എ​സ്. അ​ഞ്ജ​ലി, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ ടീം ​മൂ​ന്നാം സ്ഥാ​നം നേ​ടി.

ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഉ​ഴ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ർ. സു​രേ​ഷ് ഒ​ന്നാം സ്ഥാ​നം നേ​ടി. ക​ള​ക്‌​ട​റേ​റ്റി​ലെ റ​വ​ന്യൂ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യ ആ​ർ. ആ​ദ​ർ​ശ് ര​ണ്ടും പു​തു​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ക്ല​ർ​ക്ക് ജി. ​ഗോ​കു​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ​സ്. അ​മി​ത് ആ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. വി​ജ​യി​ക​ൾ​ക്കു​ള്ള ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.