നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ടാ​ന്‍ ത​യാ​റെടുത്ത് ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബ്
Tuesday, July 9, 2024 7:34 AM IST
ച​ങ്ങ​നാ​ശേ​രി: ജ​ല​മാ​മാ​ങ്ക​മാ​യ നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ടാ​നൊ​രു​ങ്ങി അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്. ഓ​ഗ​സ്റ്റ് പ​ത്തി​നു പു​ന്ന​മ​ട​ക്കാ​യ​ലി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ല്‍ അ​ര​ങ്ങേ​റു​ന്ന 70-ാമ​ത് നെ​ഹ്‌​റു​ട്രോ​ഫി​യി​ല്‍ മാ​റ്റു​ര​യ്ക്കാ​നാ​ണ് ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബിന്‍റെ (സി​ബി​സി) പേ​രി​ല്‍ ത​കൃ​തി​യാ​യ ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. ആ​യാ​പ​റ​മ്പ് എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ലി​യ ദി​വാ​ന്‍ജി എ​ന്ന പ്ര​സി​ദ്ധ​മാ​യ ചു​ണ്ട​ന്‍വ​ള്ള​ത്ത​ിലാ​ണ് സി​ബി​സി ജ​ല​മാ​മാ​ങ്ക​ത്തി​ല്‍ കൈ​ക്ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന​ത്.

സി​ബി​സി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​വു​മാ​യി എ​ഗ്രി​മെ​ന്‍റി​ല്‍ ഒ​പ്പു​വ​ച്ചു. ച​ങ്ങ​നാ​ശേ​രി റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജാ​ണ് മു​ഖ്യ​സം​ഘാ​ട​ക​ര്‍. ഇ​ക്ക​ഴി​ഞ്ഞ ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ല്‍ ആ​ല​പ്പു​ഴ വി​ല്ലേ​ജ് ക്ല​ബ് തു​ഴ​ഞ്ഞ വ​ലി​യ​ദി​വാ​ന്‍ജി ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
101 തു​ഴ​ച്ചി​ല്‍ക്കാരെയും അ​ഞ്ച് പ​ങ്കാ​യ​ക്കാ​രെയും പ​ത്ത് നി​ല​ക്കാ​രെ​യും ചു​ണ്ട​ന്‍വ​ള്ള​ത്തി​ല്‍ അ​ണി​നി​ര​ത്തും. ഇ​വ​ര്‍ കി​ട​ങ്ങ​റ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​ത്തു​ദി​വ​സം ക്യാ​മ്പ് ചെ​യ്ത് പു​ളി​ങ്കു​ന്ന് ആ​റ്റി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.

ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ര​ക്ഷാ​ധി​കാ​രി​യും മു​ന്‍ പോ​ലീ​സ് എ​ഐ​ജി ജേ​ക്ക​ബ് ജോ​ബ് (പ്ര​സി​ഡ​ന്‍റ്), വി​നു ജോ​ബ് (സെ​ക്ര​ട്ട​റി), ആ​ര്‍ട്ടി​സ്റ്റ് ദാ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് സി​ബി​സി​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്.