സ​മ്പു​ഷ്ടീ​ക​രി​ച്ച ചാ​ണ​ക​ത്തി​ന്‍റെ വി​പ​ണ​ന ഉ​ദ്ഘാ​ട​നം
Tuesday, July 9, 2024 7:34 AM IST
ക​ടു​ത്തു​രു​ത്തി: ചാ​ണ​കം ജൈ​വ​വ​ള​മാ​ക്കു​ന്ന യൂ​ണി​റ്റ് നി​ര്‍മി​ച്ച സ​മ്പു​ഷ്ടീ​ക​രി​ച്ച ചാ​ണ​ക​ത്തി​ന്‍റെ വി​പ​ണ​ന ഉ​ദ്ഘാ​ട​നം ന​ട​ന്നു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2023 - 24 പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് വ​നി​താ ഗ്രൂ​പ്പു​ക​ള്‍ക്ക് അ​നു​വ​ദി​ച്ച സം​രം​ഭ​ക​ത്വ പ​ദ്ധ​തി​യാ​ണി​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഇ​തോ​ടു​നു​ബ​ന്ധി​ച്ചു ന​ട​ന്ന ക​ര്‍ഷ​ക സ​മ്പ​ര്‍ക്ക പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. നി​കി​ത​കു​മാ​ര്‍ നി​ര്‍വ​ഹി​ച്ചു. ക​രി​പ്പാ​ടം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

യോ​ഗ​ത്തി​ല്‍ വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം ഷി​നി സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​യ​നാ ബി​ജു, അം​ഗ​ങ്ങ​ളാ​യ പി.​കെ. സ​ന്ധ്യ, സ്‌​ക​റി​യ വ​ര്‍ക്കി, ക​രി​പ്പാ​ടം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​കെ. ദേ​വ​രാ​ജ​ന്‍, ഭ​ര​ണ​സ​മി​തി​യം​ഗം കെ. ​ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.