ഇരിങ്ങാലക്കുട: അപകടത്തില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി തെയ്യശേരി വീട്ടില്‍ കൃഷ്ണന് മകന് രാഗേഷ്(40) ആണ് മരിച്ചത്. ഈ മാസം രണ്ടിന് വൈകീട്ട് 5.30 ന് കാട്ടൂര്‍ നെടുമ്പുരയില്‍ വച്ചായിരുന്നു അപകടം. രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ: കാവ്യമല്ലിക. മക്കള്‍: വൈഗ, മിഗ.