പൊതുശ്മശാനത്തിനു സമീപം മാലിന്യകേന്ദ്രമില്ല
1459189
Sunday, October 6, 2024 2:23 AM IST
അടിമാലി: കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന് സമീപം മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയില്ലെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അറിയിച്ചു.
ഈ പ്രദേശത്ത് പാര്‍ക്ക് നിര്‍മിക്കാനാണ് പഞ്ചായത്തിനു പദ്ധതി ഉള്ളത്. ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനും ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പദ്ധതി ഉണ്ട്.