കർശന നടപടി വേണം: കൊടിക്കുന്നിൽ സുരേഷ് എംപി
1459216
Sunday, October 6, 2024 3:22 AM IST
ചാരുംമൂട്: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ശക്തമായ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ബംഗളൂരുവിലെ ശുശ്രുതി നഴ്സിംഗ് കോളജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയായ മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ ആദിൽ ഷിജിക്കാണ് ക്രൂരമർദനമേറ്റത്.
ആദിലിന്റെ രക്ഷിതാക്കളുമായി ഫോണിൽ സംസാരിച്ച കൊടിക്കുന്നിൽ സുരേഷ് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.
കർണാടകയിൽ നടന്ന സംഭവം ആയതിനാൽ കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തു നൽകുകയും ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള അടിയന്തര ഇടപെടൽ ഉറപ്പാക്കിയിട്ടുമുണ്ട്.