അത്താണി: മുണ്ടത്തിക്കോട് സനേഹാലയത്തില് താമസിച്ച് വന്നിരുന്ന അന്തേവാസി ചന്ദ്രന് (88) അന്തരിച്ചു. ബന്ധുക്കള്‍ എത്താത്തത് മൂലം മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
പാമ്പൂര്‍ വടക്കുംപറമ്പില്‍ വീട്ടില്‍ സജിത തങ്കപ്പന് എന്ന മേല്‍വിലാസമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുക്കളും നല്കിയ മേല്‍വിലാസം. എന്നാല്‍ ഇപ്പോള്‍ ഈ മേല്‍വിലാസക്കാരെ കണ്ടെത്താന്‍ സാധിച്ചില്ല.