കാ​റ​ളം: തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള നാ​ട്ടി​ക ഫ​ര്‍​ക്ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ ഇ​ട്ടി​രി​ക്കു​ന്ന സ്റ്റീ​ല്‍ പൈ​പ്പു​ക​ള്‍ മാ​റ്റ​ണ​മെ​ന്ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെയും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ​യും നി​ര്‍​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

2019ല്‍ ​കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 84 കോ​ടി ചെ​ല​വ​ഴി​ച്ച് ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി കാ​റ​ളം ന​ന്തി താ​ണി​ശേ​രി റോ​ഡി​ല്‍ ഇ​രു​വ​ശ​ത്തു​മാ​യി 900 എം​എം സ്റ്റീ​ല്‍ പൈ​പ്പു​ക​ള്‍ ഇ​റ​ക്കി​യെ​ങ്കി​ലും അ​ഞ്ചു​വ​ര്‍​ഷ​മാ​യി​ട്ടും പ​ണി തു​ട​ങ്ങാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നാ​ല്‍ റോ​ഡ​രി​കി​ല്‍ കി​ട​ന്ന് ഇ​വ​യെ​ല്ലാം തു​രു​മ്പെ​ടു​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യു​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

വ​ണ്ടി​ക​ള്‍ വ​രു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​തു​ങ്ങി നി​ല്‍​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ല ത​വ​ണ നാ​ട്ടി​ക വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ വി​ഷ​യം ഉ​ന്ന​യി​ച്ച​തെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പ് പ​റ​ഞ്ഞു.

താ​ണി​ശേ​രി ന​ന്തി റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി ഈ ​പൈ​പ്പു​ക​ള്‍ നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. അ​തേ​സ​മ​യം പൈ​പ്പു​ക​ള്‍ റോ​ഡി​ല്‍​നി​ന്ന് ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ന്‍റിലേ​ക്ക് മാ​റ്റാ​നാ​യി എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.
അ​നു​മ​തി കി​ട്ടി​യാ​ല്‍ റോ​ഡി​ല്‍​നി​ന്ന് മാ​റ്റാ​ന്‍ ക​ഴി​യും.