മോഷണകേസിലെ പ്രതി അറസ്റ്റിൽ
1458814
Friday, October 4, 2024 4:36 AM IST
കോഴിക്കോട്: കുറ്റിച്ചിറ വീടു പണി നടക്കുന്ന സ്ഥലത്ത് നിന്നും ഫോണും പഴ്സും മോഷ്ടിച്ചയാള്‍ പിടിയില്‍.
കോഴിക്കോട് ടൗണില്‍ താമസിക്കുന്ന ഇസ്മായില്‍ ആണ് അറസ്റ്റിലായത്. ഇരുപതിനായിരം രൂപ വിലവരുന്ന ഫോണും 2000 രൂപ അടങ്ങിയ പേഴ്സുമാണ് മോഷ്ടിച്ചത്.
സിറ്റിയിൽ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകളിലും, മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്.