"സ്നേഹസ്പര്‍ശം 2024' വയോജന സംഗമം
1457694
Monday, September 30, 2024 1:42 AM IST
ആളൂര്‍: അന്തസ്സോടെയുള്ള വാര്‍ധക്യം എന്ന സന്ദേശം നല്കി ലോക വയോജനദിനത്തിന് മുന്നോടിയായി ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ വയോജനസംഗമം ഉദ്ഘാടനം ചെയ്തു.
സംഗമത്തില്‍ മുതിര്‍ന്ന വയോജനങ്ങളായ കാര്‍ത്യായനി, കല്യാണി, പൗലോസ്, എന്‍.പി. വര്‍ഗീസ് എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ്് രതി സുരേഷ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യം ചെയര്പേഴ്സന് ഷൈനി തിലകന്, ജോസ് മാഞ്ഞൂരാന്, ദിപിന് പാപ്പച്ചന്, ജുമൈല സഗീര്‍, ഓമന ജോര്‍ജ്, ടി.വി ഷാജു, പി.സി ഷണ്മുഖന്, എ.സി. ജോണ്സന്, ജിഷ ബാബു, സവിത ബിജു, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്, മിനി പോളി, കൊച്ചു ത്രേസ്യ ദേവസി, മേരി ഐസക് കെ, രാഖി ശ്രീനിവാസന്, രാഖി ബാബു, സുമറിയ എന്നിവര്‍ സംസാരിച്ചു.