കിൻഫ്ര ഡിസൈൻ ഫാക്ടറിയിൽ സൈബർ സെക്യൂരിറ്റി അക്കാദമി
1458663
Thursday, October 3, 2024 5:52 AM IST
മട്ടന്നൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (കോസ്റ്റെക്ക്) മട്ടന്നൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിൽ 10,000 സ്ക്വയർ ഫീറ്റ് ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.രാജീവിൽ നിന്നും അനുമതി പത്രം കോസ്ടെക് ചെയർമാൻ പ്രഫ. ഇ. കുഞ്ഞിരാമൻ, ചീഫ് ടെക്നിക്കൽ അഡ്വൈസർ അർജുൻ ഭാസ്കരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
100 പേർക്ക് നേരിട്ടും 500 പേർക്ക് അല്ലാതെയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കെൽട്രോണുമായും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷനു മായും ചർച്ചകൾ നടത്തി വിശദമായ ഡിപിആർ തയാറാക്കുമെന്നും പൊതുമേഖലാ, സ്വകാര്യ മേഖലാ, സഹകരണ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കൺസോർഷ്യം (പ്രൈവറ്റ് സ്പെഷൽ പർപ്പസ് വെഹിക്കിൾ) രൂപീകരിച്ച് ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുമെന്നും കോസ്ടെക് ചെയർമാൻ പ്രഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു.