പഴയ ക്ലോസറ്റുകളും മാലിന്യങ്ങളും തള്ളുന്നു
1457692
Monday, September 30, 2024 1:42 AM IST
ചാലക്കുടി: ദേശീയപാത സർവീസ് റോഡിൽ മുരിങ്ങൂരിൽ പഴയ ക്ലോസറ്റുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നു. മുരിങ്ങൂർ മേൽപാലം മുതൽ ചാലക്കുടി പാലം വരെ റോഡരുകിൽ പല സ്ഥലങ്ങളിലായി പൊട്ടി പൊളിഞ്ഞ ക്ലോസറ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിഞ്ഞ നിലയിലാണ്.
മാലിന്യങ്ങൾ റോഡിലേക്കും പരന്നുകിടക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇത് തുടങ്ങിയിട്ട് എല്ലാ ദിവസവും മാലിന്യം തള്ളുന്നുണ്ട്. ഇപ്പോൾ പഴയ കോസറ്റുകളും റോഡിൽ തള്ളുകയാണ്.
രാത്രികാലങ്ങളിലാണ് ഇത് ചെയ്യുന്നത്. ചാലക്കുടി പാലം മുതൽ മേൽപാലം വരെ ഇരുട്ടിലാണ്.
ചാലക്കുടി പാലത്തിനു സമീപം മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്.