വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാൾ മരിച്ചനിലയിൽ
1457897
Monday, September 30, 2024 11:34 PM IST
കൊടകര: തേശേരിയിൽ വാടകവീട്ടിൽ താമസിയിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ സ്വദേശി കാട്ടുപറമ്പിൽ ചന്ദ്രനെയാണ്(66) ഇന്നലെ വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്.
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ഇയാൾ തനിച്ചായിരുന്നു താമസം. കൊടകര പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.