ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
1457691
Monday, September 30, 2024 1:42 AM IST
മൂന്നുമുറി: നിര്‍ധനര്‍ക്കും രോഗികള്‍ക്കും കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന മൂന്നുമുറിയിലെ ഫ്രൻഡ്സ് ഓഫ് ദി ബാപ്റ്റിസ്റ്റ് പ്രതീക്ഷ കൂട്ടായ്മ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വൃക്കരോഗവും അര്‍ബുദവും ബാധിച്ച് വലയുന്നവര്‍ക്ക് ചികിത്സസഹായം നല്കാന് ലക്ഷ്യമിട്ടാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി കോടാലി യൂണിറ്റ് പ്രസിഡന്റ്് പി.ജി. രഞ്ചിമോന് ആദ്യ ബിരിയാണി പായ്ക്കറ്റ് ഏറ്റുവാങ്ങി. പ്രതീക്ഷ കൂട്ടായ്മ കണ്‍വീനര്‍ ജോണ്സന് മാമ്പ്രക്കാരന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എസ്. സുമേഷ്, ഷൈനി ബാബു, കെ.ടി.ഹിതേഷ് , പ്രതീക്ഷ കൂട്ടായ്മ പ്രതിനിധി സിന്റോ ചേറു എന്നിവര്‍ പ്രസംഗിച്ചു. നാലായിരത്തോളം ബിരിയാണിയാണ് ചലഞ്ച് വഴി വിറ്റഴിച്ചത്.