ആദൂരിലെ മൊബൈൽ ടവർ നിർമാണം: പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
1458059
Tuesday, October 1, 2024 7:22 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് 11-ാംവാർഡിലെ ആദൂർ നീളംകുന്ന് മൊബൈൽ ഫോൺ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പർ മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.
പരിസ്ഥിതിലോല പ്രദേശവും ജലസംഭരണിയുമായ ആദൂർ നീളംകുന്നിൽ ആഴത്തിൽ കുഴിയെടുത്തുള്ള മൊബൈൽ ടവർ നിർമാണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സൂചിപ്പിച്ച് നാട്ടുകാർ ഖനനം തടഞ്ഞിരുന്നു. ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.