വിളഞ്ഞിപ്പുലാന് കുടുംബ സംഗമം നടത്തി
1458826
Friday, October 4, 2024 4:49 AM IST
മലപ്പുറം: കോഡൂര്‍ ചെമ്മന്‍കടവില്‍ നടന്ന വിളഞ്ഞിപ്പുലാന് കുടുംബ സംഗമം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് ഗായകന് താജുദ്ദീന് വടകര മുഖ്യാതിഥിയായി. കുടുംബത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും ഉന്നത വിജയികളേയും മുതിര്‍ന്ന അംഗങ്ങളേയും ചടങ്ങില്‍വച്ച് ആദരിച്ചു.
സൗജന്യ കണ്ണ്, കിഡ്നിരോഗ നിര്‍ണയ ക്യാമ്പും കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും മുതിര്‍ന്നവരുടെ സൗഹൃദ വടംവലി മത്സരവും നടന്നു. ചെയര്മാന് അലവി ചൊളൂര്‍ അധ്യക്ഷത വഹിച്ചു.
കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പാന്തൊടി ഉസ്മാന്, വാര്‍ഡംഗം റബീബ്, സെയ്തലവി തിരുവമ്പാടി, മുസ്തഫ എരുമത്തടം, ബാവ ചൊളൂര്‍, ശംസുദ്ധിന് ചൊളൂര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ഹാരിസ് വറ്റലൂര്‍ സ്വാഗതവും, ട്രഷറര്‍ ഹൈദരലി ചൊളൂര്‍ നന്ദിയും പറഞ്ഞു.