ഉത്പന്ന സേവന യൂണിറ്റുകള്‍ക്ക് പൊതുബോധവത്കരണം
1458755
Friday, October 4, 2024 3:05 AM IST
എടത്വ: തകഴി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉത്പന്ന-സേവന യൂണിറ്റുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പൊതുബോധവത്കരണ പരിപാടി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളില്‍ നടക്കും.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രാദേശിക വികസന പ്രോജക്ടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തകഴി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പുതിയതായി ആരംഭിക്കുന്ന ഉല്പാദന, സേവന മേഖലകളിലെ യൂണിറ്റുകള്‍ക്ക് 75 % വരെ (പരമാവധി 3.75 ലക്ഷം രൂപ) സബ്സിഡി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238665310 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.