ഗാന്ധിമിത്രം അവാർഡ് ഗോവിന്ദൻകുട്ടിക്ക്
1458054
Tuesday, October 1, 2024 7:22 AM IST
വടക്കാഞ്ചേരി: സൗഹൃദം സെന്റർ നല്കുന്ന ഗാന്ധിമിത്രം അവാർഡിന് ഗാന്ധിചിന്തകനും സാമൂഹികപ്രവർത്തകനും റിട്ട. അധ്യാപകനുമായ എം.എസ്. ഗോവിന്ദൻകുട്ടി അർഹനായി.
പ്രശസ്തിഫലകവും 2001 രൂപ വിലവരുന്ന സാഹിത്യഗ്രന്ഥങ്ങളുമടങ്ങിയ അവാർഡ് ഒക്ടോബർ രണ്ടിന് രാവിലെ 10 മുതൽ അമ്പിളിഭവനിൽ നടത്തുന്ന ഗാന്ധിജയന്തി ആഘോഷവേളയിൽ ഡയറക്ടർ പ്രഫ.പുന്നയ്ക്കൽ നാരായണൻ സമ്മാനിക്കും. ആഘോഷപരിപാടികൾ ബാലകൃഷ്ണൻ അഞ്ചത്ത് ഉദ്ഘാടനംചെയ്യും. ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം, ചർച്ച, കവിതാവതരണം എന്നിവയുമുണ്ടാകുമെന്ന് കൺവീനർ ടി.എൻ. നമ്പീശൻ അറിയിച്ചു.