നർക്കിലക്കാട് ടൗൺ ശുചീകരിച്ചു
1458672
Thursday, October 3, 2024 6:15 AM IST
നർക്കിലക്കാട്: നർക്കിലക്കാട് ടൗൺ ശുചീകരണവും ശുചിത്വടൗണായി പ്രഖ്യാപനവും നടത്തി. മെഡിക്കൽ ഓഫീസർ ഡോ. അലോക് രാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം സി.പി. സുരേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിന്ദു മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്, കെ. ജനാർദ്ദനൻ, ജിജിമോൾ, വരക്കാട് സ്കൂൾ പ്രിൻസിപ്പൽ റെമിമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.