ഒരുപിടിയരി പദ്ധതിക്കു തുടക്കം
1458058
Tuesday, October 1, 2024 7:22 AM IST
ഒല്ലൂര്‍: സാന്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരം കുടുംബങ്ങൾക്കു കെപിസിസി അംഗം നിഖിൽ ദാമോദരന്റെ നേതൃത്വത്തിൽ എല്ലാ മാസവും ഭക്ഷ്യകിറ്റുകൾ നൽകുന്ന ഒരുപിടിയരി പദ്ധതിക്കു തുടക്കം.
മാടക്കത്തറ പഞ്ചായത്തിലെ പതിനൊന്നാംവാർഡിൽ താമസിക്കുന്ന അമ്മിണിയമ്മയ്ക്കും കുടുംബത്തിനും ഭക്ഷ്യകിറ്റുകൾ നൽകി പദ്ധതിക്കു തുടക്കംകുറിച്ചു. സാന്പത്തികബുദ്ധിമുട്ടു നേരിടുന്ന പരമാവധി കുടുംബങ്ങൾക്കു കിറ്റുകൾ നൽകുമെന്നു നിഖിൽ ദാമോദരൻ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ സുകുമാരൻ, നാരായണൻ എന്നിവർ ചേർന്നു കിറ്റ് കൈമാറി. പ്രാദേശിക നേതാക്കളായ സുലൈമാൻ, ശങ്കരൻ, ഭാസ്കരൻ, ഗോപി, എ.കെ. ഉണ്ണികൃഷ്ണൻ, കുമാരി, രവി, രോഹിത്, നിഖിൽദേവ്, ബ്രില്യന്റ് തോമസ് എന്നിവർ പങ്കെടുത്തു.