പള്ളികളിൽ തിരുനാളാഘോഷം
1458063
Tuesday, October 1, 2024 7:22 AM IST
പോട്ട ചെറുപുഷ്പം പള്ളി
ചാലക്കുടി: പോട്ട ചെറുപുഷ്പ പള്ളിയിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ അഞ്ച്, ആറ് തിയതികളിൽ ആഘോഷിക്കും. നാലുവരെ വൈകീട്ട് 5.30നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. നാലിനു നവനാൾ തിരുക്കർമങ്ങൾക്കുശേഷം ദീപാലങ്കാര സ്വിച്ച്ഓൺ ഡിവൈഎസ്പി കെ. സുമേഷ് നിർവഹിക്കും. തുടർന്ന് പനമ്പിള്ളി കോളജ് ജംഗ്ഷനിലേക്കു വളാഘോഷത്തിന്റെ ഭാഗമായി പുഷ്പമുടി എഴുന്നള്ളിപ്പും ബാന്റ് മേളവും ഉണ്ടാകും.
അഞ്ചിനു വെെകീട്ട് 4.30ന് പ്രസുദേന്തിവാഴ്ച ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ പള്ളി ചുറ്റി പ്രദക്ഷിണം. ആറിനു തിരുനാൾ ദിനത്തിൽ രാവിലെ ആറിനു വിശുദ്ധ കുർബാനക്കുശേഷം ഊട്ടുനേർച്ച വെഞ്ചരിപ്പും ഉച്ചയ്ക്ക് 2.30 വരെ വിതരണവും ഉണ്ടായിരിക്കും. രാവിലെ 8.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ആന്റോ പാണാടൻ കാർമികത്വം വഹിക്കും.
ഫാ. വിൻസന്റ് കുണ്ടുകുളം തിരുനാൾ സന്ദേശം നല്കും. ശിശുക്കൾക്കു നേർച്ചഊട്ട്. 3.30നു വിശുദ്ധ കുർബാനയ്ക്കുശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, വാനിൽ വർണമഴ, ബാന്റ് സംഗമം. 13ന് തിരുനാളിന്റെ എട്ടാമിടം.
വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ. ടോം മാളിയേക്കൽ, സഹവികാരി ഫാ. ക്രിസ്റ്റി ചിറ്റക്കര, കൈക്കാരൻമാരായ പൗലോസ് മാളിയേക്കൽ, ജസ്റ്റിൻ വടക്കേൽ, ജിംസൺ ചേനത്തുപറമ്പിൽ, സെബി പെരേപ്പാടൻ, ഡെയ്സൺ മേനാച്ചേരി എന്നിവർ പങ്കെടുത്തു.
എലിഞ്ഞിപ്ര പള്ളി
എലിഞ്ഞിപ്ര: സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനു വികാരി ഫാ.ജെയിൻ തെക്കേക്കുന്നേൽ കൊടിയുയർത്തി. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30നു പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന. നാലിനു വിശുദ്ധ കുർബാനക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും.
തുടർന്ന് ദീപലങ്കാരം സ്വിച്ച്ഓൺ കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് നിർവഹിക്കും. അഞ്ചിനു രാവിലെ 6.15നു വിശുദ്ധ കുർബാന രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. ആറിനു രാവിലെ ആറിനും 10നും വിശുദ്ധ കുർബാന, നാലിനു പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. സിബു കള്ളാപ്പറമ്പിൽ കാർമികത്വം വഹിക്കും.
ഫാ. ജെയ്സൻ വടക്കൻ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വാനിൽ വർണമഴ നടക്കും.
പരിയാരം സെന്റ് ജോർജ് പള്ളി
പരിയാരം: സെന്റ് ജോർജ് പള്ളിയിൽ സെന്റ് വിൻസന്റ് ഡി പോളിന്റെ തിരുനാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ആഘോഷിച്ചു. കിടപ്പുരോഗികൾക്കും 50 നിർധന കുടുബങ്ങൾക്കും നിത്യോപയോഗ സാധനങ്ങളും സാമ്പത്തിക സാഹായവും വിതരണം ചെയ്തു.
വികാരി ഫാ. വിത്സൻ എലുവത്തിങ്കൽ കൂനൻ ഉദ്ഘാടനം ചെയ്തു. സൈജു പാലാട്ടി അധ്യക്ഷത വഹിച്ചു. ഫാ. ക്രിസ്റ്റിൻ, സിസ്റ്റർ ലിഡിയ, കെ.പി. പൗലോസ്, വർഗീസ് കരിപ്പായി, ടി.പി. ജോൺ, കെ.ജെ. ബാബു എന്നിവർ പ്രസംഗിച്ചു.