സുന്ദരിക്കവല സർവീസ് റോഡ് നിർമാണം ആരംഭിച്ചില്ല; റോഡ് ഉപരോധിച്ചു
1458065
Tuesday, October 1, 2024 7:22 AM IST
ചാലക്കുടി: സുന്ദരിക്കവല സർവീസ് റോഡ് നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. പോട്ട സുന്ദരിക്കവല സർവീസ് റോഡിന്റെ പണികൾ ഇന്നലെ ആരംഭിക്കുമെന്ന് എൻഎച്ച്എഐ അറിയിച്ചെങ്കിലും കരാർ കമ്പനിയുടെ മെല്ലെപോക്കുമൂലം പണികൾ ആരംഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ ചെയർമാൻ എബി ജോർജിന്റെയും കൗൺസിലർമാരായ വത്സൻ ചമ്പക്കര, ജോജി കാട്ടാളൻ, തോമസ് മാളിയേക്കൽ തുടങ്ങിയവരുടെയും നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
ജോണി പുല്ലൻ, ജോയ് കോക്കാടൻ, സാബു കാട്ടാളൻ, ഷാജു മേലേപ്പുറം, ജയപ്രകാശ് നാരായണൻ, ആന്റോ, ബിജോയ് ചാമവളപ്പിൽ, പ്രീത സന്തോഷ്, ചന്ദ്രൻ മേനോത്ത്, ജോർജ് അരിക്കാടൻ, സെബാസ്റ്റ്യൻ താഴേക്കാടൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പോലീസ് റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.