പെരിക്കല്ലൂർ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
1458839
Friday, October 4, 2024 5:05 AM IST
പുൽപ്പള്ളി: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി മുള്ളൻകൊല്ലി പഞ്ചായത്ത് പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഹരിത വിദ്യാലയ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിത്തോപ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി സജി മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ജിജു ഹരിത വിദ്യാലയ വിശദീകരണം നടത്തി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജിസ്ര മുനീർ, അംഗങ്ങളായ ജോസ് നെല്ലേടം, കെ.കെ. ചന്ദ്രബാബു, സുധാ നടരാജൻ, ജസി സെബാസ്റ്റ്യൻ, മഞ്ജു ഷാജി, അമ്മിണി സന്തോഷ്, വിഇഒ ബിനോയി, പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ, സാജൻ എന്നിവർ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ കെ.ജി. ഷാജി, പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.