വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം
1458801
Friday, October 4, 2024 4:16 AM IST
കൂത്താട്ടുകുളം: നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റ ഉദ്ഘാടനം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൻ അധ്യക്ഷത വഹിച്ചു.
എംസി റോഡിൽ വടക്കൻ പാലക്കുഴ വളപ്പിൽ ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് വിട്ടുനൽകിയ സ്ഥലത്ത് പാലക്കുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിൽനിന്നും 37 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
800 സ്ക്വയർ ഫീറ്റിലായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നാല് ശുചിമുറികളും കോഫി സ്നാക്സ് ഹൗസ്, ഫീഡിംഗ് റൂം, രണ്ട് വിശ്രമകേന്ദ്രം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.
എംസി റോഡിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് യാത്രക്കാർക്ക് പദ്ധതി പ്രയോജനപ്രദമാകും. സലി ജോർജ്, ജിബി സാബു, ആലീസ് ഷാജു, എൻ.കെ. ജോസ്, എൻ.കെ. ഗോപി, ജി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.