ഗുരുവായൂര്‍ മേല്‍ശാന്തിയായി ശ്രീജിത്ത് നമ്പൂതിരി ചുമതലയേറ്റു
1458053
Tuesday, October 1, 2024 7:22 AM IST
ഗുരുവായൂര്‍: ക്ഷേത്രം മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരി ചുമതലയേറ്റു.ഇന്നലെ രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷമായിരുന്നു ചുമതലയേൽക്കൽ. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാടില്‍നിന്ന് ശ്രീകോവിലിന്റെ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി ശ്രീകോവില്തുറന്ന് ഗുരുവായൂരപ്പനെ വണങ്ങിയാണ് ശ്രീജിത്ത് നമ്പൂതിരി ചുമതലയേറ്റത്. ആറുമാസമാണ് മേല്‍ശാന്തിയുടെ കാലാവധി.