പേപ്പർ ബാഗ് വിതരണം ചെയ്ത് സെന്റ് റോക്സ് സ്കൂളിലെ വിദ്യാർഥിനികൾ
1458854
Friday, October 4, 2024 5:27 AM IST
തിരുവനന്തപുരം: മണ്ണിലും വെള്ളത്തിലും വായുവിലും കലരുന്ന മൈക്രോ പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെതിരെ ബോധവത്കരണത്തിനായി, സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും! ഭാവി തലമുറയുടെ ആരോഗ്യപൂർണമായ ജീവിതം ഇന്നത്തെ തലമുറയുടെ കൈയിലാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സെന്റ് റോക്സ് സ്കൂളിലെ പരിസ്ഥിതി,
ഗാന്ധിദർശൻ ക്ലബ് വിദ്യാർഥികൾ പ്രവൃത്തിപരിചയാധ്യാപികയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു പേപ്പർ ബാഗുകൾ നിർമിച്ചു സ്കൂളിനു സമീപത്തെ കടകളിൽ വിതരണം ചെയ്തു.
നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കു പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കണമെന്ന സന്ദേശം പകർന്നു വിദ്യാർഥികൾ പൊതുസമൂഹത്തിനു മാതൃകയായി.