സൗജന്യ മെഡിക്കൽ ക്യാന്പും മരുന്നുവിതരണവും
1458055
Tuesday, October 1, 2024 7:22 AM IST
പുറനാട്ടുകര: തൃശൂർ വിദ്യാഭ്യാസജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗണ്‍സലിംഗ് (സിജി ആൻഡ് എസി) സെല്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പുറനാട്ടുകര ശ്രീരാമകൃഷ്ണ വിദ്യാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ്, മരുന്ന് - ഡയപ്പർ വിതരണം എന്നിവ സംഘടിപ്പിച്ചു.
നിരാമയം എന്ന പേരിൽ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റഹീം വീട്ടിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർ ഹരീഷ്, സിജി ആൻഡ് എസി ജില്ലാ കോ ഓർഡിനേറ്റർ പ്രകാശ് ബാബു, തൃശൂർ വിദ്യാഭ്യാസ ജില്ലാ കണ്‍വീനർ സുധ, പ്രിൻസിപ്പൽ സുനിത, പ്രോഗ്രാം കോഓർഡിനേറ്റർ എൻ.പി. ജാക്സൻ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിവിദ്യാർഥികളുടെ കരിയർ ഡെവലപ്മെന്റിനെ സംബന്ധിച്ച് നിപ്മർ കോ ഓർഡിനേറ്റർ ഡോ. വിജയലക്ഷമി ക്ലാസ് നയിച്ചു. തൃശൂർ റോട്ടറി ക്ലബ്, എലൈറ്റ് ഗ്രൂപ്പ്, യൂണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ തൃശൂർ വിദ്യാഭ്യാസ ജില്ലാ സിജി ആൻഡ് എസി നിരാമയം ടീമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.