ഡോ. ബിസ്മി ഗോപാലകൃഷ്ണന് എംജി സര്‍വകലാശാലാ രജിസ്ട്രാർ
1458884
Friday, October 4, 2024 6:08 AM IST
കോട്ടയം: എംജി സര്‍വകലാശാല രജിസ്ട്രാറായി ഡോ. ബിസ്മി ഗോപാലകൃഷ്ണന് ചുമതലയേറ്റു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. എംജി സര്‍വകലാശാലാ രജിസ്ട്രാര്‍ പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ്.
സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗൽ തോട്ട്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് എന്നിവയുടെ മേധാവിയാണ് ഡോ. ബിസ്മി. ചടങ്ങില്‍ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ്, രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ഡോ. കെ. ജയചന്ദ്രന്, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു,
കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്. ബിജു, ഡോ. ഹരിലക്ഷ്മീന്ദ്രകുമാര്‍, ടീച്ചേഴ്സ് അസോസിയേഷന് സെക്രട്ടറി ഡോ. എം.കെ. ബിജു, സര്‍വകലാശാലാ എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് കെ.ടി. രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.