ചാലക്കുടി സേക്രഡ്ഹാർട്ട് കോളജിൽ അധ്യാപകർക്കായി ശില്പശാല നടത്തി
1457693
Monday, September 30, 2024 1:42 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് ഓട്ടോണോമസ് കോളജ്, കാലിക്കട്ട്് സർവകലാശാല ഫിസിക്സ് ബോർഡ് ഓഫ് സ്റ്റഡീസ്, എപിടി കേരള എന്നിവരുമായി സഹകരിച്ചു അധ്യാപർക്കായി ശില്പശാല സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ ഉദ്ഘാടനം ചെയ്തു. യുജി ബോർഡ് ചെയർപേഴ്സൺ ഡോ. ഹരികൃഷ്ണൻ, യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗം ഡോ. എസ്.ബിനി, എപിടി സെക്രട്ടറി നോബിൾ പി എബ്രഹാം, ലിബി പ്രകാശ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഫിസിക്സ് ബിരുദ പാഠ്യപദ്ധതിയിലെ മൊബൈൽ ഫോണും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള പ്രായോഗിക പരീക്ഷണങ്ങളുടെ പരിശീലനമായിരുന്നു മുഖ്യവിഷയം. ഡോ. നിജോ വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. 40 കോളജിൽനിന്നുള്ള അധ്യാപകർ പങ്കെടുത്തു.