റവന്യൂ ജില്ലാ ശാസ്ത്ര മേള: ലോഗോ പ്രകാശനം ചെയ്തു
1461222
Tuesday, October 15, 2024 5:48 AM IST
ആലുവ : 24, 25 തിയതികളില്‍ ആലുവയിലെ വിവിധ സ്കൂളുകളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കോതമംഗലം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ എച്ച്എസ്എസ് ഒന്നാംവര്‍ഷ പ്ലസ്ടു വിദ്യാര്‍ഥി ബിന്സില് ബിജു മാത്യു നിർമിച്ച ലോഗോയാണ് ഇത്തവണ മേളയ്ക്കായി തെരഞ്ഞെടുത്തത്. ആലുവ നഗരസഭ ചെയര്മാന് എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു.
പ്രവൃത്തി പരിചയ മേള വിദ്യാധിരാജ വിദ്യാഭ്യാസം ഭവന് എച്ച്എസ്എസിലും സാമൂഹ്യശാസ്ത്രം ജിഎച്ച്എസ്എസിലും ഗണിതശാസ്ത്രം എന്ഡിപിഎച്ച്എസ്എസിലും ഐടി മേള സെന്റ് ഫ്രാന്‍സിസ് എച്ച്എസ്എസിലും വൊക്കേഷനല്‍ എക്സ്പോ ആന്‍ഡ് കരിയര്‍ ഫെസ്റ്റ് സെന്റ് മേരീസ് എച്ച്എസ്എസിലുമാണ് നടക്കുക.
ലോഗോ പ്രകാശന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, വിഎച്ച്എസ്ഇ എറണാകുളം മേഖല അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, വൊക്കേഷണൽ എക്സ്പോ കൺവീനർ ടി.വി. മുരളീധരൻ, കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു, സജി ചെറിയാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.