ദേശീയ പാതയോരത്തെ കൈയേറ്റം : ആലുവ നഗരസഭയ്ക്ക് മൂന്നാമതും നോട്ടീസ്
1461360
Wednesday, October 16, 2024 3:37 AM IST
ആലുവ: ദേശീയപാത മേൽപ്പാലത്തിന് താഴെ പേ ആൻഡ് പാർക്കും മറ്റനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കുന്നതിന് ആലുവ നഗരസഭയ്ക്ക് ദേശീയ പാത അഥോറിറ്റിയുടെ നോട്ടീസ് മൂന്നാമതും നൽകി.
അനധികൃത കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കുന്നതിനായുള്ള സെക്ഷൻ 26 നാഷണൽ ഹൈവേസ് ലാൻഡ് ആൻഡ് ട്രാഫിക് നിയന്ത്രണ വകുപ്പ് പ്രകാരമാണ് ആലുവ നഗരസഭാ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.
2023 നവംബർ 23 നും 2024 ഓഗസ്റ്റ് 22നും എല്ലാ അനധികൃത കൈയേറ്റങ്ങളും അവിടെ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റി നോട്ടീസ് കൊടുത്തിരുന്നതാണ്.
എന്നാൽ ഇതൊന്നും വകവയ്ക്കാതെ പേ ആൻഡ് പാർക്കിംഗിന് മേൽപാലത്തിന്റെ അടിവശം കരാർ കൊടുക്കുകയാണ് നഗരസഭ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.