കൊച്ചി സഹോദയ കലോത്സവം: ടോക് എച്ചും രാജഗിരിയും മുന്നില്‍
1461351
Wednesday, October 16, 2024 3:29 AM IST
ഇന്നു സമാപനം
കൊച്ചി: സിബിഎസ്ഇ കൊച്ചി സഹോദയ കലോത്സവത്തിലെ രണ്ടു ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വൈറ്റില ടോക് എച്ച്, രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളുകള്‍ മുന്നേറ്റം തുടരുന്നു. 537 പോയിന്റോടെയാണ് ടോക് എച്ചിന്റെ മുന്നേറ്റം. 531 പോയിന്റുമായി രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂള്‍ തൊട്ടുപിന്നിലുണ്ട്. 487 പോയിന്റുമായി കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയം മൂന്നാമതാണ്. കലോത്സവം ഇന്നു സമാപിക്കും.
തിരുവാണിയൂര്‍ കൊച്ചിന് റിഫൈനറീസ് സ്കൂളില്‍ 17 വേദികളിലാണ് രണ്ടാം ദിവസം മത്സരങ്ങള്‍ നടന്നത്. വിവിധ വിഭാഗങ്ങളിലായി ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, മോണോ ആക്ട്, മിമിക്രി, പാശ്ചാത്യ സംഗീതം, ഗിറ്റാര്‍, ലളിതഗാനം, ഇംഗ്ലീഷ്ഹിന്ദിസംസ്കൃത പദ്യപാരായണം,
ബാന്‍ഡ്, മലയാളം-ഇംഗ്ലീഷ്-ഹിന്ദി പ്രസംഗ മത്സരങ്ങൾ, പോസ്റ്റര്‍ ഡിസൈന്‍, ഓയില്‍ പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നു വൈകുന്നേരം 4.30നു സമാപന സമ്മേളനത്തില്‍ കൊച്ചി സഹോദയ പ്രസിഡന്റ് വിനുമോന് മാത്യു വിജയികള്‍ക്ക് ട്രോഫി നല്‍കും.