കൊച്ചിയിൽ പെണ്‍വാണിഭ സംഘം പിടിയില്‍
1461368
Wednesday, October 16, 2024 3:51 AM IST
കൊച്ചി: ലോഡ്ജില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ലോഡ്ജ് നടത്തിപ്പുകാരായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരകളായ നാല് അന്തര്‍സംസ്ഥാന പെണ്‍കുട്ടികളും ഇടപാടുകാരായ രണ്ടുപേരും ഈ സമയം ഇവിടെയുണ്ടായിരുന്നു. എറണാകുളം കാരിക്കാമുറിയിലെ ലോഡ്ജിലാണ് പോലീസ് പരിശോധന നടത്തിയത്.
അനാശാസ്യ സംഘങ്ങളുടെ ശല്യം വ്യാപകമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ സമീപിച്ചിരുന്നു. കൊച്ചി സിറ്റി പോലീസ് കമീഷണറുടെ നിര്‍ദേശ പ്രകാരം പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
റസിഡന്റ്സ് അസോസിയേഷന് യോഗം ചേര്‍ന്ന് പോലീസിനോട് വിഷയം വിശദമായി അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ സെന്‍ട്രല്‍ എസിപി സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ലോഡ്ജില്‍ പരിശോധന നടത്തിയത്. രണ്ടു വര്‍ഷത്തേക്ക് ലോഡ്ജ് വാടകയ്ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.