ബാങ്കിൽ മോഷണശ്രമം: ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1461359
Wednesday, October 16, 2024 3:37 AM IST
കിഴക്കമ്പലം: ബാങ്കിൽ മോഷണത്തിന് ശ്രമിച്ച ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവ (27) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാത്കൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്. ജനൽപ്പാളി കുത്തിതുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഈ സമയം പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. പിറ്റേന്ന് മാനേജരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. പരാതി നല്കിയതിനെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.