വ്യാജ ഐആര്‍എസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
1461353
Wednesday, October 16, 2024 3:29 AM IST
കൊച്ചി: ഐആര്‍എസ് ഉദ്യോഗസ്ഥന് ചമഞ്ഞ യുവാവിനെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി ആനവാതില്‍ തോപ്പിനകം സ്വദേശി കൃപേഷ് മല്യയെയാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വയര്‍ലെസ് സെറ്റുകള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സീലുകള്‍, ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇയാളെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. പ്രതി വന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.