ലോകമാകെ വ്യാപിച്ച ആശയമാണ് ഗാന്ധി: പ്രഫ. എം.കെ. സാനു
1461362
Wednesday, October 16, 2024 3:37 AM IST
കൊച്ചി: ലോകമാകെ വ്യാപിച്ച ആശയധാരയുടെ പേരാണ് ഗാന്ധിയെന്ന് പ്രമുഖ സാഹിത്യകാരന് പ്രഫ. എം.കെ. സാനു. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഡിസിസിയുടെയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ 'ഗാന്ധി കാലാതിവര്‍ത്തിയായ നേതാവ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലമെത്ര കഴിഞ്ഞാലും അനശ്വരമായ ജ്വലിക്കുന്ന മാര്‍ഗദര്‍ശിയായി ഗാന്ധി നിലനില്ക്കും.
ഇന്നത്തെ തലമുറ ഗാന്ധിയെ ആഴത്തില്‍ അറിയുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. പ്രഫ. എം. തോമസ് മാത്യു, കല്‍പ്പറ്റ നാരായണന്, ഡോ. എം.സി. ദിലീപ്കുമാര്, ജയ്സണ്‍ ജോസഫ്, ഡോ. ടി.എസ്. ജോയി, എം.പി. ശിവദത്തന്‍, എച്ച്. വില്‍ഫ്രഡ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.