റിലേ നിരാഹാര സമരം തുടങ്ങി
1461352
Wednesday, October 16, 2024 3:29 AM IST
വൈപ്പിൻ: മുനമ്പത്ത് 610 കുടുംബങ്ങൾ താമസിക്കുന്ന 404 ഏക്കർ ഭൂമിയിലെ വഖഫിന്റെ അന്യായമായ അവകാശവാദത്തിനെതിരെ ഭൂ സംരക്ഷണ സമിതി അനിശ്ചിത കാല റിലേ നിരാഹാര സമരം ആരംഭിച്ചു.വഖഫ് ഭൂമി പിടിച്ചെടുത്തിട്ട് രണ്ടേമുക്കാൽ മാസമായിട്ടും തദ്ദേശവാസികളുടെ ആവലാതി പരിഹരിച്ച് റവന്യൂ അധികാരങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ നടപടികൾ ഇഴയുന്നതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചിട്ടുള്ളത്.
രണ്ടാം ദിവസമായ ഇന്നലെ ജോസഫ് ബെന്നി കുറുപ്പശേരി, ബെന്നി കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി. ഫാ. ആന്റണി തറയിൽ പ്രസംഗിച്ചു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി, റവന്യു മന്ത്രി, നിയമ മന്ത്രി, വഖഫ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നേരിട്ട് മെമ്മോറാണ്ടം നല്കാൻ തീരുമാനിച്ചതായി സമരസമിതി കൺവീനർ ബെന്നി ജോസഫ് അറിയിച്ചു.
ഇതിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.