ക​രു​മാ​ലൂ​രിൽ മെ​ഡി​ക്ക​ൽ സം​ഘം സ​ർ​വേ ന​ട​ത്തി
Saturday, July 27, 2024 4:30 AM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ ആ​റ് പേ​ർ​ക്കു എ​ച്ച് 1 എ​ൻ 1 പ​നി സൂ​ച​ന​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ർ​വേ ന​ട​ത്തി. യു​സി കോ​ള​ജ് കാ​ർ​മ​ൽ​ഗി​രി സെ​മി​നാ​രി​ക്കു സ​മീ​പ​ത്തെ 30 ഓ​ളം വീ​ടു​ക​ളി​ലും, ക​രു​മാ​ലൂ​ർ സ​ഹ. ബാ​ങ്ക് സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ 20ഓ​ളം വീ​ടു​ക​ളി​ലു​മാ​ണ് സം​ഘം സ​ർ​വേ ന​ട​ത്തി​യ​ത്. സ​മീ​പ​വാ​സി​ക​ളാ​യ​വ​രു​ടെ രോ​ഗ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.


പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സ​ന്ധ്യ​ദേ​വി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. അ​ജി​ത, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.