മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Saturday, July 27, 2024 4:30 AM IST
അ​ങ്ക​മാ​ലി: പാ​രീ​സി​ല്‍ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്‌​സി​ന് പി​ന്തു​ണ ന​ല്‍​കി ക​റു​കു​റ്റി സ്റ്റാ​ര്‍ ജീ​സ​സ് ഹൈ​സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ മി​നി മാ​ര​ത്തോ​ണ്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഫാ. ​ജോ​ണി ചി​റ​യ്ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ക​റു​കു​റ്റി ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ എ​ള​വൂ​ര്‍ ക​വ​ല, മ​ണി​യ​ന്‍​കു​ഴി, ക​റു​കു​റ്റി പ​ള്ളി​യ​ങ്ങാ​ടി വ​ഴി സ്‌​കൂ​ളി​ല്‍ തി​രി​ച്ചെ​ത്തി.


അ​ല​ന്‍ ഷാ​ജു ഒ​ന്നാം സ്ഥാ​ന​വും ജേ​ഷ്വാ ബി​ജു ര​ണ്ടാം സ്ഥാ​ന​വും ജാ​സ് ജോ​മോ​ന്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കാ​യി​കാ​ധ്യാ​പ​ക​ന്‍ വി​ന്‍​മോ​ന്‍ പി. ​വ​ര്‍​ക്കി നേ​തൃ​ത്വം ന​ല്കി. എ.​ജി. വി​ജ​യ​കൃ​ഷ്ണ​ന്‍, വി.​ടി. വ​ര്‍​ഗീ​സ്, ലി​ജോ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.