ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് മ​രു​ന്നു​ക​ൾ കൈമാറി
Saturday, July 27, 2024 4:30 AM IST
കൊ​ച്ചി: ജീ​വ​ൻ​ര​ക്ഷാ ചാ​രി​റ്റി ആ​ൻ​ഡ് സ​ർ​വീ​സ് സൊ​സൈ​റ്റി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ൻ​സ​ർ വാ​ർ​ഡി​ൽ 214-ാമ​ത് മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി. അ​ര ല​ക്ഷം രൂ​പ​യു​ടെ ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​മു​ര​ളി കൃ​ഷ്ണ ഏ​റ്റു​വാ​ങ്ങി.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് ജോ​സ​ഫ് മാ​പ്പി​ള​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ടി. ​പ​ത്മ​കു​മാ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു മ​രു​ന്നു​ക​ൾ കൈ​മാ​റി​യ​ത്. പി.​എ​സ്. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ജോ​സ് നി​ധീ​രി, ഡോ. ​ര​ഘു​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.