ന​ഗ​ര​സ​ഭാ​ത​ല ശി​ല്പ​ശാ​ല സംഘടിപ്പിച്ചു
Saturday, July 27, 2024 4:19 AM IST
മൂ​വാ​റ്റു​പു​ഴ : മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ​ത​ല ശി​ല്പ​ശാ​ല മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് ആ​രി​ഫ് ഖാ​ൻ ശി​ൽ​പ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം ന​ൽ​കി.

ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി. ​ദി​ലീ​പ് ന​ഗ​ര​സ​ഭ​യി​ലെ നേ​ട്ട​ങ്ങ​ളെ​കു​റി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വാ​തി​ൽ​പ്പ​ടി ശേ​ഖ​ര​ണം, ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ബ​ൾ​ക്ക് വേ​സ്റ്റ് ജ​ന​റേ​റ്റേ​ഴ്സ്, ഹ​രി​ത മി​ത്രം ഡി​ജി​റ്റ​ൽ​വ​ത്ക്ക​ര​ണം, എ​ൻ​ഫോ​സ്മെ​ന്‍റ് ഐ​ഇ​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​സ്. ഹ​രി പ്രി​യ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​സ്. സു​നി​ത,


ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഷീ​ജ, കെഎസ്ഡ​ബ്ല്യു​എം​പി സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​പ​ർ​ണ ഗി​രി​ഷ്, ശു​ചി​ത്വ മി​ഷ​ൻ യം​ഗ് പ്രൊ​ഫ​ഷ​ണ​ൽ അ​മ​ല രാ​ജ​ൻ, ഐ​ക​ഐം ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഹ​രി​ശ്രീ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.