നിർമല കോളജിൽ നമിത അനുസ്മരണയോഗം
Saturday, July 27, 2024 4:07 AM IST
മൂ​വാ​റ്റു​പു​ഴ : നി​ർ​മ​ല കോ​ള​ജി​ൽ (ഓ​ട്ടോ​ണോ​മ​സ്) ന​മി​ത അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 26ന് ​കോ​ള​ജി​ന് മു​ന്നി​ലെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ബി​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ആ​ർ. ന​മി​ത മ​രി​ച്ച​ത്.

ന​മി​ത​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കോ​ള​ജി​ൽ കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജി​ൽ ഒ​രു​ക്കി​യ ന​മി​ത​യു​ടെ ചി​ത്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് കോ​ള​ജ് ഓ​ഡി​യോ വി​ഷ്വ​ൽ ഹാ​ളി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി.

സെ​മി​നാ​ർ മൂ​വാ​റ്റു​പു​ഴ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി ദി​ലീ​പ്കു​മാ​ർ ന​യി​ച്ചു.കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ ആ​ർ​ടി​ഒ കെ.​കെ സു​രേ​ഷ്കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ എ.​ജെ. ഇ​മ്മാ​നു​വ​ൽ, ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ്, ഡോ. ​ജി​ജി കെ. ​ജോ​സ​ഫ്, കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നു ജോ​സി ജോ​യി, അ​ധ്യാ​പ​ക​രാ​യ സി. ​ജി​ന്‍റോ ജോ​ണ്‍, കോ​ള​ജ് റോ​ഡ് സു​ര​ക്ഷാ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​കാ​ഭി​ന​യ​വും ന​ട​ത്തി. ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ആ​ർ. ന​മി​ത മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പും ഏ​ർ​പ്പെ​ടു​ത്തി.