ബജറ്റിലെ അവഗണനയ്ക്കെതിരേ യൂത്ത് കോൺ. പ്രതിഷേധം
Saturday, July 27, 2024 4:07 AM IST
മൂ​വാ​റ്റു​പു​ഴ : കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് കാ​ണി​ച്ച അ​വ​ഗ​ണ​ന​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. കേ​ര​ള​വും ഇ​ന്ത്യ​യി​ലാ​ണെ​ന്ന് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​നെ​യും ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​നെ​യും ഓ​ർ​മിപ്പി​ക്കു​വാ​ൻ വേ​ണ്ടി കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം വ​ച്ച് ക​ത്ത് അ​യ​ച്ചു കൊ​ടു​ത്താ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബി​ത്ത് കു​രു​ട്ടു​ക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ വി​ള​ക്ക​ത്ത്, മു​നീ​ർ ക​ടി​ക്കു​ളം, കെ.​കെ മു​ബീ​ർ, അ​മ​ൽ എ​ൽ​ദോ​സ്, മു​ഹ​മ്മ​ദ് ചെ​റു​ക​പ്പി​ള്ളി, മു​ഹ​മ്മ​ദ് സാ​ദി​ക്ക്, സി.​പി ഫൈ​സ​ൽ, ഷാ​ൻ ക​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.